ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സല്ല്യൂട്ട് ചെയ്ത രീതി ശരിയായില്ലെന്ന കാരണത്താല്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്‌പി) ശേഖർ സുയാലിനെതിരെയാണ് നടപടി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എത്തിയപ്പോള്‍ ഫോണ്‍ സംഭാഷണത്തിലായിരുന്ന ഉദ്യോഗസ്ഥന്‍ ഫോണ്‍ സംഭാഷണം നിര്‍ത്താതെ സല്ല്യൂട്ട് നല്‍കിയതാണ് നടപടിക്ക് ഇടയാക്കിയത്.
ALSO READ: വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശം ബിജെപിക്ക് കൊണ്ടു: അധ്യാപകന്‍റെ ജോലി തെറിച്ചു
ഓഗസ്റ്റ് 11 നായിരുന്നു സംഭവം. സംസ്ഥാനത്തെ കനത്ത മഴയിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് ശേഖർ ചെവിയില്‍ ഫോണ്‍ പിടിച്ച് സല്യൂട്ട് ചെയ്തത്. നരേന്ദ്ര നഗറിലെ പൊലീസ് പരിശീലന കേന്ദ്രത്തിലേക്കാണ് ശേഖറിനെ മാറ്റിയത്. ശേഖറിന് പകരമായി ജയ് ബലൂനിയെ കോട്ദ്വാറിലെ പുതിയ അഡീഷണൽ പൊലീസ് സൂപ്രണ്ടായി നിയമിച്ചു.
ALSO READ: സംശയ രോഗം; ഭാര്യക്ക് കീടനാശിനി കൊടുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
ഹരിദ്വാറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമായിരുന്നു പുഷ്കർ സിംഗ് ധാമി കോട്ദ്വാറിൽ എത്തിയത്. ഗ്രസ്താൻഗഞ്ച് ഹെലിപാഡിലെത്തിയ മുഖ്യമന്ത്രിയെ പ്രാദേശിക ഭരണകൂടം സ്വീകരിക്കാനെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here