ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും തൊഴിലാളികളെ പുറത്തെടുക്കുന്നത് ഇങ്ങനെ

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. പതിനഞ്ച് മണിക്കൂറിനുള്ളില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രക്ഷാപ്രവര്‍ത്തനം എങ്ങനെയെന്ന് വിശദീകരിച്ചിരിക്കുകയാണ് ദേശീയ ദുരന്ത നിരവാരണ സേന. സ്‌ട്രെച്ചറുകള്‍ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെടുക്കുന്ന രീതിയാണ് എന്‍ഡിആര്‍എഫ് വിശദീകരിച്ചത്. മണ്‍കൂമ്പാരത്തിലൂടെ തുളച്ചു കയറ്റുന്ന വലിയ പൈപ്പ് ലൈനുകള്‍ക്ക് ഉള്ളിലൂടെ ചക്രങ്ങളുള്ള സ്‌ട്രെച്ചറുകള്‍ ഒന്നൊന്നായി കടത്തി വിട്ട് അതിലൂടെ അവരെ വലിച്ച് പുറത്തെത്തിക്കാനാണ് സേനയുടെ തീരുമാനം.

ALSO READ:  മാനസികമായി പീഡിപ്പിക്കുന്നു, സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി; റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതിയുമായി സഹോദരന്‍

ഓരോ തൊഴിലാളികളോടും സ്‌ട്രെച്ചറില്‍ കിടക്കാന്‍ ആവശ്യപ്പെടും കാലുകളും കൈകളും പൈപ്പിന്റെ മൂര്‍ച്ഛയുള്ള ആഗ്രഭാഗങ്ങളില്‍ തട്ടി മുറിവേല്‍ക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് കയര്‍ കൊണ്ട് സ്‌ട്രെച്ചര്‍ വലിച്ച് പുറത്തെത്തിക്കും.

ALSO READ: ആലപ്പുഴ പുന്നപ്രയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി

കഴിഞ്ഞ 13 ദിവസമായി സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ച തുരങ്കത്തിനുള്ള ക്യാമറ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ തൊഴിലാളികളുടെ അവസ്ഥ നേരിട്ട് നിരീക്ഷിക്കാനും സാധിക്കുന്നുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. മൂന്നാം തവണയാണ് ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നത്. ഇന്ന് വൈകിട്ടോടെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News