കഷ്ടം തന്നെ! വിൽപ്പനയ്‌ക്കുള്ള ചായയിലേക്ക് തുപ്പി കടക്കാരൻ, വീഡിയോ വൈറലായതോടെ പൊലീസ് നടപടി, സംഭവം ഉത്തരാഖണ്ഡിൽ

TEA VIDEO

കടയിൽ വിൽക്കാനുള്ള ചായയിലേക്ക് തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ നടപടിയെടുക്കാനൊരുങ്ങി ഉത്തരാഖണ്ഡ് പൊലീസ്. കഴിഞ്ഞ ദിവസം മസൂരിയിലാണ് സംഭവം.

കടയിൽ ചായ കുടിക്കാൻ എത്തിയ യുവാവ് പകർത്തിയ ദൃശ്യങ്ങളിലാണ് ഇത് ഉൾപ്പെട്ടത്. ചായ കുടിച്ചുകൊണ്ടിരിക്കവേ താഴ്വരയുടെ വീഡിയോ ചിത്രീകരിക്കുന്നതിടെ ചായയുള്ള സോസ്പാനിലേക്ക് ഒരാൾ തുപ്പുന്ന സംഭവമാണ് യുവാവ് ചിത്രീകരിച്ചത്. തുടർന്ന് യുവാവ് ഇക്കാര്യം ചോദ്യം ചെയ്തതോടെ കടക്കാരൻ ഭീഷണി മുഴക്കി.

പിന്നാലെ യുവാവ് വീഡിയോ അടക്കം കാണിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിന്റെ പരാതിയിൽ കട നടത്തുന്ന നൗഷാദ് അലി, ഹസൻ അലി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News