40 ജീവനുകള്‍, ആറ് ദിവസം; ആശങ്കയോടെ തുരങ്കത്തില്‍ കടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം

ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം ആറാം ദിവസത്തില്‍. ഇന്‍ഡോറില്‍നിന്ന് വ്യോമസേന വിമാനത്തില്‍ മറ്റൊരു ഡ്രില്ലിങ് യന്ത്രം കൂടി എത്തിക്കും. നിലവിലെ ഡ്രില്ലിങ് യന്ത്രത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ കാലതാമസം കൂടാതെ ദൗത്യം തുടരാനാണ് 22 ടണ്‍ ഭാരമുള്ള അമേരിക്കന്‍ നിര്‍മിത ഓഗര്‍ ഡ്രില്ലിങ് യന്ത്രത്തിന്റെ മറ്റൊരു യൂണിറ്റ് കൂടി എത്തിക്കുന്നത്.

Also Read : ‘നവകേരള സദസ്സ്’ ഭാവി വികസനത്തിലേക്കുള്ള ചുവടുവയ്പ്പ്

തുരങ്കത്തിന്റെ 24 മീറ്റര്‍ ഇതുവരെ ഡ്രില്ല് ചെയ്തു. ഇടയ്ക്കിടെ മണ്ണും പാറക്കല്ലുകളും തുരങ്കത്തിനുള്ളില്‍ വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്കയായി തുടരുന്നു. ദൗത്യം എപ്പോള്‍ പൂര്‍ത്തിയാകും എന്ന് പറയാനാകില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി എസ്പി അര്‍പന്‍ യദുവന്‍ഷി വ്യക്തമാക്കി.

പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലുടെ രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കല്‍ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ മാനസികാരോഗ്യവും ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരുന്നുണ്ട്.

Also Read ; സ്ത്രീകളെ മുൻനിർത്തി ലഹരി വിൽപ്പന; ഹോട്ടൽ മുറിയിൽ മൂന്നംഗ സംഘം അറസ്റ്റിൽ

40 തൊഴിലാളികളാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. പ്രവേശന കവാടത്തില്‍നിന്ന് 200 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. ബീഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News