ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍, മണ്ണിടിച്ചിലിനെ തുടർന്ന് ഡ്രില്ലിങ് ഉപേക്ഷിച്ചു

TUNNEL

ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍. മണ്ണിടിഞ്ഞ് വീഴുന്നതിനാല്‍ തുരങ്കത്തിനുള്ളിലൂടെയുള്ള നിലവിലെ ഡ്രില്ലിങ് ഉപേക്ഷിച്ചു. പകരം മലമുകളില്‍നിന്ന് താഴെയ്ക്ക് ഡ്രില്‍ ചെയ്യാനുള്ള സാധ്യതകളാണ് തേടുന്നത്. മലമുകളില്‍ മരംവെട്ടും വഴിയൊരുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു. രക്ഷാപ്രവർത്തനം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാം എന്നാണ് സൂചന. അതേ സമയം സർക്കാരും നിർമാണ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കുടുങ്ങിക്കിടക്കുന്ന ചില തൊഴിലാളികളുടെ ബന്ധുക്കൾ വീണ്ടും രംഗത്തുവന്നു.

ALSO READ: അയാൾക്കൊപ്പം ഞാൻ ഒരിക്കലും അഭിനയിക്കില്ല, മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മൻസൂർ അലി ഖാനെതിരെ തൃഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News