ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. 2018ൽ തായ്‌ലൻഡിൽ വെള്ളപ്പൊക്കമുണ്ടായ ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തോട് ഇന്ത്യ ഉപദേശം തേടി.
ALSO READ: സ്വപ്‍നം സത്യമായി, ഏഴ് വിക്കറ്റ് തന്നെ വീഴ്ത്തി ഷമി
വ്യോമസേനയുടെ സഹായത്തോടെ എത്തിച്ച ഹൈ പവർ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് ട്യൂബുകൾ വഴി ഒക്സിജനും ഭക്ഷണവും എത്തിച്ചു നൽകുന്നുണ്ട്. എന്നാൽ രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധവും ശക്തമാണ്.
ALSO READ: ബാബര്‍ അസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാജിവച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here