ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നു. 50 ഹെക്ടറിലേറെ വനം പൂര്‍ണമായി കത്തിനശിച്ചു. വ്യോമസേനയ്ക്കും കരസേനയ്ക്കും പുറമെ എന്‍ഡിആര്‍എഫിന്റെ വിദഗ്ധസംഘത്തെയും തീ അണയ്ക്കാന്‍ വിന്യസിച്ചു. പ്രധാന റോഡുകള്‍ക്ക് സമീപം വരെ കാട്ടുതീ എത്തിയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; ജാഗ്രതയില്‍ ജനങ്ങള്‍
നൈനിറ്റാളിലെ വ്യോമസേന താവളത്തിന് സമീപം ഇന്നലെ കാട്ടുതീ പടര്‍ന്നെത്തിയിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here