ഉത്തരകാശി അപകടം; ഓഗര്‍ ഡ്രില്ലിങ് യന്ത്രഭാഗങ്ങള്‍ നീക്കുന്നതില്‍ പുരോഗതി

ഉത്തരകാശി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ഓഗര്‍ ഡ്രില്ലിങ് യന്ത്രഭാഗങ്ങള്‍ നീക്കുന്നതില്‍ പുരോഗതി. തുരങ്കത്തിനടിയിൽ പെട്ടുപോയ 41 തൊഴിലാളികളെ പുറത്തിറക്കാനുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സമാന്തര ഡ്രില്ലിംഗ് നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എന്‍ഡിഎംഎ അംഗം റിട്ട. ലഫ്.ജനറല്‍ സയ്ദ് അട്ടാഹസ്‌നെന്‍ പറഞ്ഞു. തുരങ്കത്തിന്റെ മുകളിലായി ഘടിപ്പിച്ചിരുന്ന യന്ത്രഭാഗങ്ങൾ തുരങ്കത്തിൽ കുടുങ്ങിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരുന്നു.

ALSO READ: കുസാറ്റ് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇ.പി ജയരാജൻ

എന്നാൽ യന്ത്രഭാഗങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ വിജയകരമായി മുന്നേറുകയാണ്. ഇതുവരെ 28 മീറ്റര്‍ ഭാഗം നീക്കി, ഇനി 15 മീറ്റര്‍ക്കൂടി നീക്കിയാല്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങാൻ സാധിക്കും. ആകെ 43 മീറ്ററാണ് ഓഗര്‍ ഡ്രില്ലിങ് യന്ത്രത്തിന്‍റെ നീളം. രക്ഷാപ്രവര്‍ത്തനത്തിന് ഹൈദരാബാദില്‍നിന്ന് പ്ലാസ്മ കട്ടര്‍ എത്തിച്ചു. നിരവധി തവണ ഓഗര്‍ മെഷീന്‍ കേടായിരുന്നു. മാനുവല്‍ ഡ്രില്ലിംഗ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചു. അറുപത് മീറ്ററോളം ഡ്രില്ലിംഗ് നടത്തിയ ശേഷമാണ് ഓഗര്‍ മെഷിന്‍ നിരന്തരം പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങിയത്.

ALSO READ: കുസാറ്റ് അപകടം; നവകേരള സദസ് പരിപാടികള്‍ മാത്രമായി ചുരുക്കും, ആഘോഷവും കലാപരിപാടികളും ഒഴിവാക്കി

ഇപ്പോൾ സാങ്കേതിക സഹായത്തോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി(എന്‍ഡിഎംഎ) അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News