ഉത്തരകാശി തുരങ്ക അപകടം: കുടുങ്ങിയ 41 പേരെയും പുറത്തെത്തിച്ചു

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പുതുജീവന്‍. തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും പുറത്തെത്തിച്ചു. സ്‌ട്രെച്ചറുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെത്തിച്ചത്. മണ്‍കൂമ്പാരത്തിലൂടെ തുളച്ചു കയറ്റുന്ന വലിയ പൈപ്പ് ലൈനുകള്‍ക്ക് ഉള്ളിലൂടെ ചക്രങ്ങളുള്ള സ്‌ട്രെച്ചറുകള്‍ ഒന്നൊന്നായി കടത്തിവിട്ട് അതിലൂടെ അവരെ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.

READ ALSO:കോളേജിന് സമീപത്ത് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

ജാര്‍ഖണ്ഡില്‍ നിന്നുള്ള 15 പേര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എട്ടുപേര്‍, ഒഡിഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ വീതം, പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നുപേര്‍, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍വീതം, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ 41 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയായി തുരങ്കത്തില്‍ അകപ്പെട്ടിരിക്കുന്നത്.

ഇടയ്ക്ക് ഓഗര്‍ മെഷീന്‍ കേടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടെങ്കിലും ഉടന്‍ തന്നെ പുനഃരാരംഭിച്ചു. തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു ലാന്‍ഡ്‌ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു ഹാന്‍ഡ്‌സെറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ സജ്ജീകരിച്ചിരിക്കുകയാണ്.

READ ALSO:സ്വകാര്യ ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; യുവാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News