ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ ഇനി 50 മീറ്റര്‍ ദൂരം

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദില്ലിയില്‍ നിന്നുള്ള പതിനഞ്ചംഗ വിദഗ്ധസംഘം യന്ത്രസഹായമില്ലാതെയുള്ള തുരക്കല്‍ തുടങ്ങിയിട്ടുണ്ട്. മലമുകളില്‍ നിന്നും താഴേക്ക് തുരന്നുള്ള രക്ഷപ്രവര്‍ത്തനം 36 മീറ്റര്‍ പിന്നിട്ടു.

Also Read : മുംബൈയില്‍ കര്‍ഷക ലോങ്ങ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

ഇനിയും 50 മീറ്റര്‍ താഴേക്ക് തുരന്നാല്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന സ്ഥാനത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയും. ജാര്‍ഖണ്ഡില്‍ നിന്നുള്ള 15 പേര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എട്ടുപേര്‍, ഒഡിഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ വീതം, പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നുപേര്‍, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍വീതം, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ 41 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയായി തുരങ്കത്തില്‍ അകപ്പെട്ടിരിക്കുന്നത്.

Also Read : കൊല്ലത്ത് കാണാതായ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍; കുട്ടിയുടെ  അമ്മയെ വിളിച്ചത് ഒരു സ്ത്രീ

തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു ലാന്‍ഡ്‌ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു ഹാന്‍ഡ്‌സെറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ സജ്ജീകരിച്ചിരിക്കുകയാണ്. ഭക്ഷണം കടത്തിവിടുന്ന പൈപ്പ് ലൈനില്‍ കൂടി തന്നെയാണ് ഫോണ്‍വയറുകളും കടത്തിവിട്ടിരിക്കുന്നത്. ഇന്‍കമ്മിംഗ് ഔട്ട്്‌ഗോയിംഗ് സംവിധാനം ഇതിലുണ്ട്. എപ്പോള്‍ വേണമെങ്കിലും തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News