17 നിര്‍ണായക ദിവസങ്ങള്‍, ഒടുവില്‍ ജീവിതത്തിലേക്ക് ചുവടുവെച്ച് തൊഴിലാളികള്‍

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പുതുജീവന്‍. തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കുകയാണ്. ആദ്യ തൊ‍ഴിലാളിയെ പുറത്തെടുത്തു.  പുറത്തെത്തിക്കുന്നവരെ  തുരങ്കത്തിനടുത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും.

സ്‌ട്രെച്ചറുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെയാണ് പുറത്തെടുക്കുന്നത്. മണ്‍കൂമ്പാരത്തിലൂടെ തുളച്ചു കയറ്റുന്ന വലിയ പൈപ്പ് ലൈനുകള്‍ക്ക് ഉള്ളിലൂടെ ചക്രങ്ങളുള്ള സ്‌ട്രെച്ചറുകള്‍ ഒന്നൊന്നായി കടത്തി വിട്ട് അതിലൂടെ അവരെ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.

Also Read : ആഗ്രഹം പോലെ ക്ലാസ് റൂം വിമാനമായി ; പിന്നാലെ വന്നത് വമ്പന്‍ സര്‍പ്രൈസ്

ജാര്‍ഖണ്ഡില്‍ നിന്നുള്ള 15 പേര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എട്ടുപേര്‍, ഒഡിഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ വീതം, പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നുപേര്‍, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍വീതം, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ 41 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയായി തുരങ്കത്തില്‍ അകപ്പെട്ടിരിക്കുന്നത്.

ALSO READ: വ്യാജ ജിഎസ്ടി ബില്‍ കണ്ടുപിടിക്കാം, പണം അടയ്ക്കുന്നതിന് മുന്‍പ് തട്ടിപ്പ് മനസ്സിലാക്കാം

ഇടയ്ക്ക് ഓഗർ മെഷീൻ കേടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം തടസപ്പെട്ടെങ്കിലും ഉടൻ തന്നെ പുനരാരംഭിച്ചു. തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു ലാന്‍ഡ്‌ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു ഹാന്‍ഡ്‌സെറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ സജ്ജീകരിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News