ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ലഭ്യമായി. തുരങ്കത്തില്‍ പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ എന്‍ഡോസ്‌കോപി ക്യാമറ കടത്തി വിട്ടാണ് ദൃശ്യങ്ങള്‍ ലഭ്യമായത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍. അതേസമയം വിദേശസാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമം പത്താം ദിവസവും തുടരുകയാണ്.
ഉത്തരാഖണ്ഡില്‍ നിന്നും പത്താംദിവസം ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. പുതിയതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ എന്‍ഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ട്് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ലഭ്യമായി. വെളളയും മഞ്ഞയും തൊപ്പി ധരിച്ച തൊഴിലാളികള്‍ ഭക്ഷണം സ്വീകരിക്കുന്നതുള്‍പ്പെടെ ദൃശ്യങ്ങളില്‍ കാണാം. രക്ഷാപ്രവര്‍ത്തകരുമായി വാക്കി ടോക്കിയിലൂടെ തൊഴിലാളികള്‍ സംസാരിച്ചു. ഇത് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും രക്ഷാദൗത്യം വൈകിയാല്‍ അപകടമാകുമെന്ന ആശങ്കയുണ്ട്. തുരങ്കങ്ങല്‍ രക്ഷാപ്രവര്‍ത്തനത്തിന് വൈദഗ്ധ്യമുളള ബ്രിട്ടനില്‍ നിന്നുമെത്തിയ അര്‍നോള്‍ഡ് ഡിക്സന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ ആളുകളെയും പരിക്ക് കൂടാതെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു.
Also Read: ലോകകപ്പിൽ പരാജയപ്പെട്ടെങ്കിലും ടീം ഇന്ത്യ കോടിപതികൾ; ഓരോ ടീമും സ്വന്തമാക്കിയത് വമ്പൻ തുക
അപകടം നടന്ന ഭാഗത്തിനു മുകളില്‍ നിന്ന് താഴേക്ക് തുരക്കുന്ന പ്രവൃത്തി പരീക്ഷണാടിസ്ഥാനത്തില്‍ തുടരുകയാണ്. തുരങ്കത്തിന്റെ ഇടതുവശത്ത് നിന്നും മലതുരന്ന് തൊഴിലാളികളിലേക്കെത്താനുളള ശ്രമവും സമാന്തരമായി നടക്കുന്നു. അതേസമയം ദുരന്തം നടന്ന് ഒമ്പത് ദിവസം പിന്നിട്ട ശേഷം മാത്രമാണ് കേന്ദ്രം നൂതന സാങ്കേതിക വിദ്യയും വിദേശ വിദഗ്ധരുടെ സഹായവും തേടിയതെന്ന ആരോപണം ശക്തമാണ്. ദുരന്ത സ്ഥലത്തെത്തുന്ന വിഐപികള്‍ക്ക് നടക്കുന്നതിനായി പരവതാനി ഒരുക്കിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദര്‍ശിക്കാത്തതിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here