ഉത്തർപ്രദേശിൽ മദ്യപിച്ച് ബോധമില്ലാതെ സ്‌കൂളിലെത്തിയ അധ്യാപകൻ; വീഡിയോ പ്രചരിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ

ഉത്തർപ്രദേശിൽ മദ്യപിച്ച് സ്‌കൂളിലെത്തിയ പ്രൈമറി സ്‌കൂൾ അധ്യാപകന് സസ്പെന്‍ഷന്‍. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ക്ലാസ്മുറിയിലെ കസേരയിൽ അബോധാവസ്ഥയിൽ കിടക്കുന്ന അധ്യാപകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

സംഭവസമയം നാട്ടുകാര്‍ സ്ഥലത്തെത്തി ഇയാളെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ തന്നെ അധ്യാപകന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാൽ ഇയാള്‍ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നശേഷം മാത്രമാണ് നാട്ടുകാർ പിരിഞ്ഞു പോയത്. അതേസമയം ഇതാദ്യമായല്ല ഇയാള്‍ മദ്യപിച്ച് സ്‌കൂളിൽ വരുന്നതെന്നും പല തവണ അധ്യാപകന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അതെല്ലാം അവഗണിച്ച് ഇയാള്‍ വീണ്ടും ഇത്തരത്തിൽ പ്രവർത്തിക്കുകയായിരുന്നുവെന്നും നാട്ടുകാർ പ്രതികരിച്ചു.

also read: ഭേൽപുരി ഭക്ഷണം നമ്മുടെ നാട്ടിലും പ്രിയം; എന്നാൽ തയാറാക്കുന്ന വീഡിയോ കണ്ട് മനം മടുത്ത് ആളുകൾ: വീഡിയോ

അധ്യാപകന്‍റെ ഇത്തരത്തിലുള്ള പ്രവൃത്തി തുറന്നുകാട്ടാനായിട്ടാണ് വിഡിയോ പങ്കുവച്ചത് എന്നാണ് നാട്ടുകാരുടെ പക്ഷം. സംഭവത്തില്‍ അന്വേഷണം നടത്തി അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്ന് ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ അലോക് സിംഗ് പറഞ്ഞു.

also read: ഇന്ന് ദേശീയ അര്‍ബുദ ബോധവത്ക്കരണ ദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News