യുപിയില്‍ ഉപതെരഞ്ഞെടുപ്പ് കാലം; താമര തണ്ടൊടിയുമെന്ന ഭയമോ? യോഗം ചേരാന്‍ ബിജെപി

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ യോഗം ചേരാന്‍ ഒരുങ്ങി ബിജെപി. പത്ത് നിയസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുക, സീറ്റ് വിതരണം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളാകും നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 27 പ്രധാനപ്പെട്ട നേതാക്കളുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇപ്പോഴുള്ളത്. ഒമ്പത് സീറ്റുകളിലേക്കായി ഇവരെ പരിഗണിക്കും. ബിജെപിയുടെ സഖ്യ കക്ഷികള്‍ക്കുള്ള സീറ്റുകളുടെ ചര്‍ച്ചയും ഇന്ന് നടക്കുമെന്നാണ് നിഗമനം.

ALSO READ:  ജിഎന്‍ സായിബാബയുടെ പൊതുദർശനം നാളെ; ശേഷം മൃതദേഹം ആശുപത്രിക്കായി വിട്ടു നല്‍കും

ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദള്‍ മിറാപൂര്‍ സീറ്റ് വിട്ടുനല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍എല്‍ഡി ആവശ്യപ്പെട്ടിട്ടും ഖയിര്‍ സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറായിട്ടില്ല. മറ്റൊരു സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി രണ്ടു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കതാരി, മാജ്വാന്‍ എന്നിവയാണ് അവര്‍ക്ക് വേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കതാരി സീറ്റില്‍ നിന്ന് നിഷാത് പാര്‍ട്ടിയാണ് മത്സരിച്ചത്. ഇപ്പോള്‍ രണ്ടുസീറ്റുകള്‍ക്കായാണ് പാര്‍ട്ടി നേതാവായ സഞ്ജയ് നിഷാത് ശ്രമിക്കുന്നത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്ക്, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ധരംപാല്‍ സിംഗ് എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കും. മിറാപൂര്‍ സീറ്റ് ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡിക്ക് നല്‍കാന്‍ തീരുമാനിച്ചതിനാല്‍ നിഷാത് പാര്‍ട്ടിക്ക് രണ്ട് സീറ്റ് നല്‍കാന്‍ സാധ്യതയില്ല.

ALSO READ: ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

നവംബറില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന തെരഞ്ഞെടുപ്പിന്റെ തിയതികള്‍ ഇലക്ഷന്‍ കമ്മിഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News