ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഔറയ്യയിലാണ് നാടിനെ നടുക്കിയ ഈ സംഭവം.
പതിനാല് വയസുകാരി ഗർഭിണിയായപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒരു വർഷത്തോളമാണ് പെൺകുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തിയതിനെ തുടർന്ന് കുറേനാളായി പെൺകുട്ടി തന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. എന്നാൽ അടുത്തിടെ പെൺകുട്ടിയെ അച്ഛൻ തനിക്കൊപ്പം താമസിപ്പിച്ചിരുന്നു. ഈ സമയമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
ALSO READ; ആഹാരം വിളമ്പാന്‍ വൈകി, വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍; ക്ലൈമാക്‌സില്‍ വന്‍ ട്വിസ്റ്റ്
മുത്തച്ഛൻ തന്നെ പാടത്തേക്ക് കൃഷിക്കായി കൊണ്ടുപോകുമെന്നും ഈ സമയം ശാരീരികമായി ഉപദ്രവിക്കുമെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. പല തവണ അച്ഛനും അമ്മാവനും തന്റെ മുറിയിലേക്ക് അതിക്രമിച്ചു കടന്നിട്ടുണ്ടെന്നും തന്നെ ഒരു വർഷത്തോളമായി ഇരുവരും പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി പറഞ്ഞാതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിക്രമം തടഞ്ഞപ്പോൾ കൊന്നുകളയുമെന്ന് അച്ഛനും അമ്മാവനും മുത്തച്ഛനും ഭീഷണിപ്പെടുത്തിയെന്നും വിവരം ഉണ്ട് .
കഴിഞ്ഞ ആഴ്ച അച്ഛനും അമ്മാവനുമടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇവരുടെ കണ്ണുവെട്ടിച്ച് പെൺകുട്ടി ബന്ധുവിന്റെ വീട്ടിലേക്ക്
പോയിരുന്നു. തുടർന്ന് താൻ രണ്ട് മാസം ഗർഭിണി ആണെന്ന വിവരമടക്കം ബന്ധുവിനോടാണ് പെൺകുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ ബന്ധുവാണ് പൊലീസിൽ പരാതി നൽകിയത്.
അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ പെൺകുട്ടിയുടെ അച്ഛനെയും അമ്മാവനെയും മുത്തച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ മൂവരും ജയിലിൽ കഴിയുകയാണ്.പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here