‘റോഡ് ഗതാഗതം തടസപ്പെടുത്തി മതപരമായ ചടങ്ങുകള്‍ പാടില്ല’; ഈദിന് മുന്‍പായി ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

റോഡ് ഗതാഗതം തടസപ്പെടുത്തി മതപരമായ ചടങ്ങുകള്‍ പാടില്ലെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈദ്, അക്ഷയ തൃതീയ എന്നിവയ്ക്ക് മുന്നോടിയാണ് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രശ്‌നബാധിത മേഖലകളിലും ആരാധനാലയങ്ങളിലും പ്രത്യേക സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചു.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിപി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുന്‍കൂട്ടി അനുവാദം വാങ്ങാതെ ഘോഷയാത്രകളോ മതപരമായ പ്രദക്ഷിണങ്ങളോ സംഘടിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പരമ്പരാഗതമായ ചടങ്ങുകള്‍ക്ക് മാത്രമാണ് അനുവാദം നല്‍കുക.

ഇത് സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാകും. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News