ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും

ഉത്തര്‍ പ്രദേശിലെ ഒരു ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമായി ചന്ദൗലി മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് മമത ബാനാര്‍ജിയുമായി ചര്‍ച്ച നടത്തി.

ALSO READ:  സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും; ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍

അതേ സമയം പശ്ചിമ ബംഗാളില്‍ എസ്പി മത്സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. ബംഗാളില്‍ ടിഎംസി കോണ്‍ഗ്രസ് സഖ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം ഉത്തര്‍ പ്രദേശില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.

ALSO READ:   മുഷിഞ്ഞ വസ്ത്രം, തലയിൽ ചുമട്; കർഷകന് യാത്ര നിഷേധിച്ച് ബെംഗളൂരു മെട്രോ

അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്ന നിലപാടിലാണ് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. യുപിയിലെ സഖ്യത്തില്‍ നിന്ന് ആര്‍എല്‍ഡി വിട്ട് പോയ സാഹചര്യത്തില്‍ ലോക്ദളിനെ ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ലോക്‌സഭാ സീറ്റ് നല്‍കാന്‍ എസ്പി സന്നദ്ധമാണ്. എസ്പി യില്‍ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ രൂപീകരിച്ച രാഷ്ട്രീയ ശോഷിത് സമാജ് പാര്‍ട്ടിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News