‘തക്കാളി കഴിക്കുന്നത് നിര്‍ത്തൂ, പകരം നാരങ്ങ ഉപയോഗിക്കൂ’; വില തനിയേ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

തക്കാളിയുടെ വില വര്‍ധനവില്‍ ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല നടത്തിയ പ്രസ്താവന വിവാദത്തില്‍. തക്കാളിക്ക് വില കൂടുതലാണെങ്കില്‍ ആളുകള്‍ തക്കാളി കഴിക്കുന്നത് നിര്‍ത്തുകയോ അല്ലെങ്കില്‍ സ്വന്തമായി വീട്ടില്‍ വളര്‍ത്തിയെടുക്കുകയോ വേണമെന്നാണ് മന്ത്രിയുടെ പരാമര്‍ശം. സര്‍ക്കാരിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Also Read- ചാഞ്ഞ് നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് കടപുഴകി പുഴയില്‍ വീണ് അപകടം

തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വിലയും തനിയേ കുറയും. അതല്ലെങ്കില്‍, തക്കാളിക്ക് പകരം നാരങ്ങ കഴിക്കാമെന്നും ആരും തക്കാളി കഴിക്കാതായാല്‍ വിലയും കുറയുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്തിന് പരിഹാര മാര്‍ഗം എന്ന് പറഞ്ഞാണ് എല്ലാവരും വീട്ടില്‍ തക്കാളിയുണ്ടാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

Also Read- മകന് ഓട്ടിസം; ഏഴു വയസുകാരന് വിഷം നല്‍കി കൊന്ന ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു

മന്ത്രിയുടെ ഉപദേശം അസ്ഥാനത്തായിപ്പോയെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെ മനസിലാക്കാതെയുള്ളതാണെന്നുമാണ് വിമര്‍ശനം. വിലവര്‍ധനവിന് പിന്നാലെ തക്കാളിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News