കാമുകിയെ ഇംപ്രസ്സ് ചെയ്യാൻ സിംഹക്കൂട്ടിൽ ക്യാമറയുമായി കയറിയ
മൃഗശാല സൂക്ഷിപ്പുകാരനെ സിംഹം കടിച്ചുകൊന്നു. ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലാണ് സംഭവം.
44കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. രാത്രി ഷിഫ്റ്റിലെ ജോലിക്കിടയിൽ കാമുകിയെ കാണിക്കാനായി ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയപ്പോഴാണ് ഇയാളെ സിംഹം ആക്രമിച്ചത്.ക്യാമറയുമായി ഇയാൾ കൂട്ടിൽ കയറിപ്പോയപ്പോൾ തന്നെ സിംഹങ്ങൾ ഇയാളെ വളഞ്ഞിരുന്നു. എന്നാൽ ആക്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഇവ പ്രകടിപ്പിക്കാഞ്ഞതോടെ യുവാവ് ക്യാമറയിൽ വിഡിയോ പകർത്താൻ തുടങ്ങി.
ALSO READ; ഈ പഴങ്ങൾ രാത്രിയിൽ കഴിക്കല്ലേ! പണി കിട്ടും
ഇയാൾ പകർത്തിയ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ സിംഹങ്ങളിൽ ഒന്ന് ഗർജിച്ചുകൊണ്ട് ഇയാൾക്കുനേരെ പാഞ്ഞടുക്കുന്നതും ഇതോടെ വീഡിയോ റിക്കാർഡിങ് നിലക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീഡിയോ ചിത്രീകരണത്തിനിടെ സിംഹങ്ങൾ ഇയാളെ കൊലപ്പെടുത്തിയെന്നും ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തുവെന്നാണ് മൃഗശാല അപകടത്തിന് ശേഷം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.ആക്രമണത്തെ തുടർന്ന് സിംഹങ്ങളിൽ ഒന്നിനെ രക്ഷാപ്രവർത്തകർ വെടിവെച്ച് കൊന്നുവെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ
(Daily Mail) A shocking video shows the moment a zookeeper is fatally attacked and eaten alive by lions after going inside their cage to 'impress his girlfriend'.
— RebelwithoutaReason (@RebelwoaReason) December 31, 2024
The guard, named as F. Iriskulov, 44, unknowingly caught his final moments on camera as he filmed himself entering… pic.twitter.com/lVIkisFnmG
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here