കോടതിയലക്ഷ്യക്കേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി. നിപുണിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വിധിക്കും.
Also Read- ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയും യുവതിയുടെ അഭ്യാസ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് നിപുണിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വി 4 കൊച്ചിയുടെ പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നടപടി.
Also Read- സ്വന്തം കുഞ്ഞിന്റെ ജഡം ദിവസങ്ങളോളം ഭക്ഷിച്ച് അമ്മക്കുരങ്ങ്, ആശ്ചര്യത്തിൽ ഗവേഷകർ
നേരത്തെ നിപുണ്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് വാര്‍ത്തയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇതനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര്‍ അറിയിക്കുകയായിരുന്നു. കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കിയെങ്കിലും അത് സ്വീകരക്കാന്‍ നിപുണ്‍ തയ്യാറായിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here