‘അച്ഛൻ സ്മാർട്ടായി ഇരിക്കുന്നു, എന്നും ടി വി കാണും’: വി എസിന്റെ വിശേഷങ്ങൾ പങ്കുവച്ച് മകൻ

അച്ഛൻ സ്മാർട്ട്‌ ആയി ഇരിക്കുകയാണ് എന്ന് വി എസിന്റെ മകൻ വി എ അരുൺകുമാർ. രാവിലെയും വൈകിട്ടും അച്ഛന് പത്രം വായിച്ചുകൊടുക്കും, അച്ഛൻ ടി വി കാണും എന്നും മകൻ പറഞ്ഞു. അച്ഛന് ഇപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം അടച്ചുള്ള ജീവിതമാണ് , അത്  അച്ഛനും വിഷമമാണ്. ഇൻഫെക്ഷൻ വരാതെ നോക്കണമല്ലോ എന്നും അരുൺ കുമാർ പറഞ്ഞു.

Also read:‘ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ’: മന്ത്രി പി രാജീവ്

അതേസമയം, വി എസിന്റെ 101–ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. ‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ’ എന്ന് കുറിപ്പോടെയാണ് ആശംസ പങ്കുവച്ചത്.വി എസിന് പിറന്നാൾ ആശംസകൾ നേരുന്നതിനായി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ വി എസിന്റെ വീട്ടിലെത്തി ആശംസകൾ നേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk