‘വീണ്ടും വി.എ ശ്രീകുമാർ’, അടുത്ത പടം ലാലേട്ടനൊപ്പമെന്ന് ഫേസ്ബുക് പോസ്റ്റ്; അഭിനന്ദങ്ങൾ അറിയിച്ചും ഒടിയൻ്റെ തോൽവി ഓർമ്മിപ്പിച്ചും സോഷ്യൽ മീഡിയ

മോഹൻലാലിന് ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ചിത്രമാണ് വി എ ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയൻ. സിനിമയിലെ മോഹൻലാലിൻ്റെ മേക്ക് ഓവർ വിചാരിച്ച രീതിയിൽ ഹിറ്റായില്ലെന്ന് മാത്രമല്ല, വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയൻ തിയേറ്ററിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചെങ്കിലും ആരാധകരിൽ നിന്നു പോലും വിമർശനമാണ് സംവിധായകനും നടനും നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വിമർശനങ്ങൾക്കൊടുവിൽ മോഹൻലാലിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വി എ ശ്രീകുമാർ.

ALSO READ: ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ ? എന്നാല്‍ ഇനി കഷ്ടപ്പെടേണ്ട, ഉച്ചയ്ക്ക് ഒരു വൈറൈറ്റി ലഞ്ച് തയ്യാറാക്കാം

ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്രീകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രം ലാലേട്ടനൊപ്പമാണ് എന്നും അതിനൊപ്പം മോഹൻലാലിന്റെ കൂടെ നിൽക്കുന്ന ഒരു ചിത്രവും ശ്രീകുമാർ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News