നീലപ്പട കേരളത്തിൽ പന്തുതട്ടും: അർജന്റീനൻ ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തി കായിക മന്ത്രി

argentina

അർജന്റീനയുടെ നീലപ്പട കേരളത്തിൽ ഫുട്ബോൾ കളിക്കും.  കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിൽ അർജന്റീനൻ ഫുട്ബോൾ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തിരുമാനം. കേരളത്തിന്റെ ഫുട്ബോൾ വളർച്ചക്ക് സഹായിക്കുന്ന ചരിത്രപരമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. നവംബറിൽ അർജന്റീനൻ ഫുട്ബാൾ പ്രതിനിധികൾ സ്റ്റേഡിയം പരിശോധിക്കാൻ എത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ:  സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി

സൗഹൃദ മത്സരം കളിക്കാനാണ് മെസിപ്പട കേരളത്തിലേക്ക് വരുന്നത്.  കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഇതിനായി നവംബറിൽ അർജന്റീനിയൻ ഫുട്ബാൾ പ്രതിനിധികൾ സ്റ്റേഡിയം പരിശോധിക്കാൻ എത്തും. കേരളത്തില്‍ ഫുട്ബാൾ ആരാധകർ ഏറെയുള്ള മലപ്പുറത്ത് അർജന്റീനയുടെ ഫുട്ബാൾ അക്കാദമിയും സ്ഥാപിക്കും.

ALSO READ: കൊൽക്കത്ത കൊലപാതകം: സന്ദീപ് ഘോഷിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎ എസ്, കായിക ഡയറക്ടർ വിഷ്ണു രാജ് ഐ എ എസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചർച്ചയായി. ഇതിൻ്റെ ഭാഗമായി
അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കുന്നതിന് താല്പര്യം അറിയിച്ചു.സംസ്ഥാന സർക്കാരുമായി ചേർന്ന് എഎഫ്എ ഫുട്ബോൾ അക്കാദമികൾ കേരളത്തിൽ സ്ഥാപിക്കാനും താല്പര്യം അറിയിച്ചു.എഎഫ്എയുമായുള്ള സഹകരണം കേരളത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും ഇക്കാര്യം അതിവേഗം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി വി അബ്ദു റഹിമാൻ വ്യക്തമാക്കി.

ALSO READ: ‘അവരുടെ ലക്ഷ്യം പാർട്ടി സമ്മേളനം’: വലതുപക്ഷ മാധ്യമങ്ങൾ സിപിഐഎമ്മിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് പി ജയരാജൻ

കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സ്പോർട്സ് കൗൺസിലിന്റെ പങ്കാളിത്തം ചർച്ച ചെയ്തു. മാഡ്രിഡിലെ
ഹൈ പെർഫോമൻസ് സെന്ററുകളും സംഘം സന്ദർശിച്ചു.സംസ്ഥാനത്തെ നിലവിലുള്ള പരിശീലന കേന്ദ്രങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതും കായികരംഗത്തെ ഉന്നതിയോടൊപ്പം കായിക അനുബന്ധ സോഫ്റ്റ് സ്കിൽ വികസനവും ഇങ്ങനെ വൈദഗ്ധ്യം നേടുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതും ചർച്ചയിൽ ഗൗരവമുള്ള കാര്യങ്ങളായി ഉയർന്നുവന്നു.മന്ത്രി വി അബ്ദുറഹിമാനും സംഘവും മാഡ്രിഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങൾ സന്ദർശിച്ചു. സ്പെയിൻ ഹയർ സ്പോട്സ് കൗൺസിലുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന സ്പോർട്സ് ഇൻസ്റ്റിട്യൂട്ടിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചർച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here