മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജി എസ് ടി അടച്ചു എന്നതല്ല പ്രധാന പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടി വിണാ ജി എസ് ടി അടച്ചതിന്റെ രേഖകള്‍ പുറത്തു വന്നതോടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ മലക്കം മറിച്ചില്‍. ഗോള്‍ പോസ്റ്റ് മാറ്റാന്‍ ആരും നോക്കേണ്ടന്നായിരുന്ന മാത്യു കുഴല്‍നാടന് നേരെയുള്ള പ്രതിപക്ഷ നേതാവിന്റെ ഒളിയമ്പ്.
ജി എസ് ടി യുമായി ബന്ധപ്പെട്ട വിവാദം തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാത്യു കുഴല്‍നാടനെ തിരുത്തി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയത്. ടി വീണ ജി എസ് ടി അടച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ മലക്കം മറിയുകയായിരുന്നു പ്രതിപക്ഷ നേതാവ്. ജി എസ് ടി അടച്ചു എന്നതല്ല പ്രധാന പ്രശ്‌നമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പുതിയ നിലപാട്. മാത്യൂ കുഴല്‍നാടന്‍ മാപ്പു പറയണമോ എന്ന ചോദ്യത്തില്‍ നിന്നും വി ഡി സതീശന്‍ ഒഴിഞ്ഞു മാറുകയും ചെയ്തു.
വിഷയം മാത്യൂ കുഴല്‍നാടന്‍ വ്യക്തിപരമായ പ്രചരണത്തിന് ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഈ അതൃപ്തി പ്രകടമാക്കുന്ന ചില പ്രയോഗങ്ങളും പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായി. ആരും ഗോള്‍ പോസ്റ്റ് മാറ്റാന്‍ നോക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്.
Also Read: യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവി
എക്‌സാലോജിക് ഇടപാടില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് , ഇ ഡി യില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു. മെഡിക്കല്‍ കോര്‍പറേഷന്‍ മരുന്ന് വാങ്ങുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here