തര്‍ക്കം തീരാതെ സതീശനും സുധാകരനും; സമരാഗ്നിയുടെ സമാപനത്തിലും തമ്മിലടി

കോണ്‍ഗ്രസിന്റെ സമരാഗ്‌നിയുടെ സമാപന സമ്മേളനത്തിലും തമ്മിലടിച്ച് കെ സുധാകരനും വിഡി സതീശനും. സമാപന സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയതില്‍ അമര്‍ഷം പ്രകടമാക്കി കെ.സുധാകരന്‍. ലക്ഷങ്ങള്‍ ചിലവഴിച്ച പൊതുയോഗം നടത്തിയിട്ടും കേള്‍ക്കാന്‍ മനസില്ലെങ്കില്‍ എന്തിനു വരുന്നുവെന്നും സമരാഗ്‌നിയുടെ രാഷ്ട്രീയ പ്രാധാന്യം പ്രവര്‍ത്തകര്‍ മനസിലാക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Also Read: പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 15 വർഷം കഠിന തടവ്

അതേസമയം, വിഡി സതീശന്‍ സുധാകരനെ വേദിയില്‍ തിരുത്തി കനത്ത ചൂടിലും 5 മണിക്കൂര്‍ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു, 12 നേതാക്കള്‍ പ്രസംഗിച്ചു, കനത്ത ചൂടുകാരണം അവര്‍ മടങ്ങിയതാണ് അതില്‍ സുധാകരന് വിഷമം വേണ്ടെന്നും സതീശന്‍ വേദിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News