ആർഎസ്എസ് നേതാവ് സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിക്കാനുള്ള ഡീലിന് നേതൃത്വം നൽകിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സതീശൻ ദൂതൻ വഴി ചർച്ച നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പദവിയും നിയമസഭാ സീറ്റും ഓഫർ നൽകി. നിയമസഭയിൽ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകും.മുതിർന്ന നേതാക്കളെ ഒഴിവാക്കിയായിരുന്നു ചർച്ച നടത്തിയതെന്നാണ് വിവരം.
മാധ്യമ ചർച്ചകളിൽ പാർട്ടിയുടെ മുഖമായി സന്ദീപ് വാര്യരെ ഉയർത്തിക്കാട്ടാം എന്നാണ് ഉറപ്പു നൽകിയിട്ടുള്ളത്.മുതിർന്ന നേതാക്കളെ ഒഴിവാക്കിയായിരുന്നു ചർച്ച നടത്തിയതെന്നാണ് വിവരം. ചർച്ചകൾക്ക് ശേഷം പാലക്കാട് ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയെ സതീശൻ വിവരമറിയിച്ചു.തുടർന്ന് എഐസിസിയിൽ നിന്ന് അംഗീകാരം വാങ്ങി. പക്ഷേ കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അറിയിച്ചത് സന്ദീപ് വാര്യർ വരുന്നതിന് തൊട്ട് തലേദിവസം രാത്രിയാണ്. തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മറ്റു നേതാക്കളെയും വിവരം അറിയിച്ചിരുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നേതാക്കൾ വാർത്താ സമ്മേളനം നടക്കുന്നതിന് മുൻപാണ് വിവരം മറ്റു നേതാക്കളെ അറിയിച്ചത് .
also read: ബാബറി മസ്ജിദ് തകർത്തത് ചരിത്രത്തിലെ കറുത്ത അധ്യായം, നിസാരവത്കരിക്കാൻ കഴിയില്ല: കെ സുധാകരനെ തള്ളി മുല്ലപ്പള്ളി
എന്നാൽ മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ മുരളിധരൻ അടക്കം പരസ്യമായി പ്രതികരിച്ചിരുന്നു .വിഷയത്തിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ അടക്കമുള്ള നേതാക്കളും എ ഐവിഭാഗവും കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പിന് ശേഷം വിഷയത്തിൽ പലരും പരസ്യമായി രംഗത്ത് വരും എന്നാണ് ലഭിക്കുന്ന സൂചനകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here