മാടായി കോളേജ് വിവാദം; നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച

v d satheesan

മാടായി കോളേജ് വിവാദത്തില്‍ നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടിക്കാഴ്ച. പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായവരുമായാണ് കൂടിക്കാഴ്ച. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം മാടായി കോളേജ് നിയമന വിവാദത്തിന്റെ പേരില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക് കടക്കുകയാണ്. എം കെ രാഘവനെതിരായ പ്രതിഷേധത്തിന് പിന്നില്‍ കെ സുധാകരന്‍ അനുകൂലികള്‍.എം കെ രാഘവന്‍ കണ്ണൂരില്‍ പിടുമുറുക്കുന്നത് തടയാനാണ് സുധാകര വിഭാഗത്തിന്റെ നീക്കം

മാടായി കോളേജ് നിയമന വിവാദത്തില്‍ എം കെ രാഘവന്‍ എം പി ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് എതിര്‍ വിഭാഗത്തിന്റെ നീക്കം. കെ സുധാകരന്റെ അനുകൂലികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.ശരി തരൂരും എം കെ രാഘവനും നേതൃത്വം നല്‍കുന്ന ഒരുവിഭാഗം കണ്ണൂരില്‍ അടുത്ത കാലത്തായി സ്വാധീനമുറപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്.

Also Read : മാടായി കോളേജ് നിയമന വിവാദം; കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക്

മാടായി കോളേജ് വിവാദം ആളിക്കത്തിച്ച് ഇതിന് തടയിടുകയാണ് കെ സുധാകര വിഭാഗത്തിന്റെ ലക്ഷ്യം. സുധാകരന്‍ ഗ്രൂപ്പിലുള്ള ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത്,ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടാന്‍ ശശിധരന്‍ തുടങ്ങിയവരാണ് എം കെ രാഘവനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here