സ്പീക്കറുടെ പ്രസ്താവന ആയുധം നൽകിയതിന് തുല്യം; വി ഡി സതീശൻ

സ്പീക്കറുടെ പ്രസ്താവന ആയുധം നൽകിയതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൻറെ സാമൂഹ്യ അന്തരീക്ഷം വളരെ സങ്കീർണമാണെന്നും ചരിത്ര സത്യം പോലെ തന്നെയാണ് വിശ്വാസികൾക്ക് വിശ്വാസമെന്നും എ ൻ ഷംസീർ പറഞ്ഞു. പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം.

also read; മോസ്കോയും കരിങ്കടലിലെ റഷ്യൻ കപ്പലുകളും ലക്ഷ്യം; വീണ്ടും ഡ്രോണുകൾ അയച്ച് യുക്രെയ്ൻ

വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്നതായി സ്പീക്കറുടെ പ്രസ്താവന. അത് പൊതുസമൂഹത്തിന് ചേരുന്നതല്ല. ശാസ്ത്രബോധത്തെ ഇതുമായി കൂട്ടിക്കെട്ടേണ്ടതില്ല. എൻഎസ്എസിന് അവരുടേതായ രീതിയിൽ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തെ ആളിക്കത്തിക്കാതെ അണയ്ക്കുവാനാണ് ശ്രമിക്കേണ്ടത്. വിശ്വാസത്തിന് മുറിവേൽക്കുന്ന നിലയിൽ ആയിപ്പോയി പ്രസ്താവന എന്നും സ്പീക്കർ പ്രസ്താവന തിരുത്തണമെന്നും വി ഡി സതീശൻ പറഞ്ഞു.

also read; ‘പാട്ടിന്റെ പാലാഴി തീർത്ത ദക്ഷിണാമൂർത്തി’, സംഗീത ഇതിഹാസത്തിന്റെ ഓർമ്മകൾക്ക് പത്താണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News