സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പൂർണ ഉത്തരവാദിത്തം തനിക്കും കെ പി സി സി പ്രസിഡന്റിനുമാണ് എന്ന് വി ഡി സതീശൻ. അതിൽ എന്ത് പാളിച്ചകൾ ഉണ്ടെങ്കിലും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും സതീശൻ പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടാണ് എ ഐ സി സി ക്ക് കൊടുത്തത്. എന്തുകൊണ്ടാണ് പി സരിൻ ഇങ്ങനെയൊരു കാര്യം പറഞ്ഞെതെന്ന് അറിയില്ല എന്നും വി ഡി സതീശൻ പറഞ്ഞു.
സ്ഥാനാർഥികൾ ഏറ്റവും മികച്ച സ്ഥാനാർഥികൾ ആണെന്നും വി ഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥികളായ ഇവർ മൂന്നുപേരും കോൺഗ്രസിലെ മികച്ച ആളുകൾ ആണെന്നും വി ഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കഴിവുകൾ തെളിയിച്ചയാളാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരിൽ ഏറ്റവും മുൻനിരയിലുള്ള നേതാവാണ് ഷാഫി പറമ്പിൽ. ഷാഫി പറമ്പിലിനു കൂടി ഇഷ്ടമുള്ള നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നത് ഒരു ബെനഫിറ്റ് ആണെന്നും വി ഡി സതീശൻ പറഞ്ഞു. ഇതുപോലെ എന്തെല്ലാം നടന്നു എന്നും ഇതൊക്കെ ചെറുത് എന്നുമാണ് സതീശൻ പറഞ്ഞത്. ഇതോടെ പി സരിൻ ഉന്നയിച്ച പ്രശ്നങ്ങളെ തള്ളിയിരിയ്ക്കുകയാണ് വി ഡി സതീശൻ .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here