രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം; വി ഡി സതീശൻ

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ല, കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ് എന്നും വി ഡി സതീശൻ പറഞ്ഞു .

അതോടൊപ്പം സുപ്രീം കോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്, നിയമ വഴിയിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചു വരും എന്നും പ്രതിപക്ഷ നേതാവ് ഉറച്ച് പറഞ്ഞു. കൂടാതെ ഇതുകൊണ്ടൊന്നും രാഹുലിനേയും കോണ്‍ഗ്രസിനേയും നിശബ്ദമാക്കാനാകില്ല എന്നും ജനാധിപത്യ- മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് ഒറ്റകെട്ടായി രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടും എന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം രാഹുലിനെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ,മന്ത്രിമാർ രാഹുൽ ഗാന്ധിക്ക് എതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു എന്നിട്ടും അതിന് മറുപടി പറയാൻ പോലും രാഹുൽ ഗാന്ധിയെ അനുവദിച്ചില്ല എന്നും AICC  ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി മോദിയോട് ചോദ്യങ്ങൾ ഉന്നയിച്ചത് മുതൽ ഗൂഡാലോചന ആരംഭിച്ചു എന്നും
വ്യക്തമാകുന്നത് സർക്കാരിന്റെ ജനാധിപത്യവിരുദ്ധ ഏകാധിപത്യ മുഖമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News