തൃശൂരില്‍ കോണ്‍ഗ്രസ് രക്ഷപ്പെടാത്തതിന് കാരണം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യിലിരിപ്പ്: വി ഡി സതീശന്‍

തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് രക്ഷപ്പെടാത്തതിന് കാരണം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യിലിരിപ്പാണെന്ന് തുറന്നടിച്ച് വി ഡി സതീശന്‍.  തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

അതേസമയം കെപിസിസി വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. ജില്ലാകണ്‍വെന്‍ഷന്‍ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Also Read : താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സുധാകരന്‍

മണ്ഡലം കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടിയവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഇങ്ങോട്ട് ചിരിച്ചാല്‍ പോലും ചിരിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്നും സുധാകരന്‍ വിമര്‍ശിച്ചു. പോകുന്ന വഴിയില്‍ ഒരാള്‍ രോഗിയായി കിടക്കുന്നതറിഞ്ഞാല്‍ പോലും പലരും പോയി കാണാറില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പ് എളുപ്പമുള്ളതാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും കരുതേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : യു എസ്സിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ അവസരം കിട്ടുമ്പോള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സത്ബുദ്ധിയുണ്ടാവുക എന്നും സുധാകരന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News