കണക്കില്ലാതെ ഇലക്ടറൽ ബോണ്ടും ഭാരത് ജോഡോയും സമർഗ്നിയും; കോൺഗ്രസിന് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് നേതാക്കൾ

ഭാരത് ജോഡോ മുതല്‍ സമരാഗ്‌നി വരെ കേരളത്തില്‍ കോണ്‍ഗ്രസ് പിരിച്ചെടുത്ത പണത്തിന് കണക്കില്ല. ഇലക്ട്രല്‍ ബോണ്ടിലൂടെ വന്നത് കോടികളെന്നാണ് കണക്കുകള്‍. എന്നിട്ടും തെരഞ്ഞെടുപ്പുകാലത്ത് നാരങ്ങാവെള്ളം കുടിക്കാന്‍ പണമില്ലെന്നാണ് നേതാക്കള്‍ പയുന്നത്. എന്നാല്‍ പിരിച്ചെടുത്ത പണമെല്ലാം എവിടെ പൊയെന്ന ചോദ്യത്തിന് നേതാക്കള്‍ മറുപടി പറയുന്നുമില്ല.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റും വി ഡി സതീശന്‍ പ്രതിപക്ഷ നേതാവുമായ ശേഷം പലതവണ കേരളത്തില്‍ പണപ്പിരിവ് നടത്തി. ഭാരത് ജോഡോ യാത്ര, 137 രൂപ ചലഞ്ച്, 138 ചലഞ്ച്, വിചാരണ സദസ്, സമരാഗ്‌നി, കെ കരുണാകരന്‍ സ്മാരക നിര്‍മാണം അങ്ങനെ നീളുന്നു പിരിവുകളുടെ കണക്കുകള്‍.137ലും 138 ചലഞ്ചില്‍ എത്ര രൂപ വന്നുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്തുവിടാന്‍ ഇനിയും കെപിസിസി നേതൃത്വം തയ്യാറായിട്ടില്ല. സമരാഗ്‌നിക്കുവേണ്ടി ഓരോ ബൂത്ത് കമ്മിറ്റിയും 20000 രൂപ വീതം പിരിച്ചെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. 26000ല്‍ അധികം ബൂത്ത് കമ്മിറ്റികള്‍ കേരളത്തിലുണ്ട്. ചുരുങ്ങിയത് 52 കോടി രൂപ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലെത്തണം. ഈ പണമെല്ലാം എവിടെ പോയി. ഇതുമറച്ചുവച്ചാണ് നാരങ്ങാവെള്ളം കുടിക്കാന്‍ പോലും പണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്.

Also Read: എൻഡിഎയിൽ അതൃപ്തി രൂക്ഷം; കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ തണുപ്പൻ പ്രതികരണവുമായി പ്രവർത്തകർ

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇലട്രല്‍ ബേണ്ടില്‍ വാങ്ങിയ കണക്ക് തന്നെ രണ്ടായിരം കോടിയാണ്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് വാങ്ങിയത് ഉള്‍പ്പെടെയുണ്ട് ഇതില്‍ ഉണ്ട്. ഈ കാശൊക്കെ എവിടെയെന്ന ചോദ്യത്തിനും നേതാക്കള്‍ക്ക് ഉത്തരവമില്ല. എഐസിസി അക്കൗണ്ട് പൂട്ടിച്ചതാണെങ്കില്‍ എല്ലാ തുകയും അതിലായിരുന്നോ എന്ന കണക്കെങ്കിലും കോണ്‍ഗ്രസ് പുറത്തുവിടണ്ടേ? തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും പിരിവിനിറങ്ങുമ്പോള്‍ നേരത്തെ പിരിച്ചെടുത്ത പണമെല്ലാം എവിടെ പൊയെന്ന ചോദ്യത്തിന് നേതാക്കള്‍ പ്രവര്‍ത്തകരോട് മറുപടി പറയേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News