ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം; വി കെ സനോജ്

ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി വി കെ സനോജ്. വികസന ചർച്ചകളെ യുഡിഎഫ് നേതൃത്വം നോക്കിക്കാണുന്നത് ഭയപ്പാടോടെ എന്ന് വി കെ സനോജ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയുടെ അയോഗ്യത മറച്ചുവയ്ക്കാനാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വ്യക്തിപരമായ അധിക്ഷേപം അല്ലെങ്കിൽ പിന്നെന്താണ് അത്? വികസനം സംബന്ധിച്ച രാഷ്ട്രീയത്തെയാണോ നാലാംകിട ഏർപ്പാടെന്ന് ആക്ഷേപിച്ചത് ?

also read; ‘നുണ പറയാത്ത ഒരേയൊരു നടി കങ്കണയാണ്’, അവളുടേത് വെറും വാക്കുകളല്ല, ഞാൻ അവളെ വണങ്ങുന്നു: സോമി അലി

പ്രതിപക്ഷ നേതാവ് പലപ്പോഴും നിലവാരം കുറഞ്ഞ പെരുമാറ്റം നടത്തിയയാൾ ആണെന്നും വി ഡി സതീശൻ ജെയ്കിനോടും ജനങ്ങളോടും മാപ്പ് പറയണമെന്നും വി കെ സനോജ് പറഞ്ഞു. വികസനം ചർച്ചയാപ്പോൾ UDF ന് അരിശംപൂണ്ടു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന രീതിയിലാണ് അധിക്ഷേപം. പ്രതിപക്ഷ നേതാവ് പദവിക്ക് മാന്യതയും വിലയും കൽപ്പിക്കുന്നുണ്ട്. അതിന് വിരുദ്ധമായാണ് വി ഡി സതീശന്റെ പെരുമാറ്റം.

also read; കൂത്താട്ടുകുളത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടി പിതൃസഹോദരന്‍; രക്ഷപ്പെട്ടോടിയ പ്രതി റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News