പറവൂര്‍ നഗരസഭ സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭീഷണി. പണം നല്‍കിയാല്‍ നിന്റെ ജീവിതം തകര്‍ത്ത് കളയുമെന്നും ഇത് എന്റെ മണ്ഡലമാണ്, എന്റെ അഭിമാന പ്രശ്‌നമാണെന്നും വി ഡി സതീശന്റെ ഭീഷണി മുഴക്കി. നഗരസഭ സെക്രട്ടറി ജോ ദേവീസിനെതിരെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭീഷണി.
Also Read : പ്രതിപക്ഷ നേതാവിന്റെ ഭീഷണി; നവ കേരള സദസിന് ഫണ്ട് നൽകാനുള്ള തീരുമാനം പിൻവലിച്ച് പറവൂർ നഗരസഭ
നവ കേരള സദസിന് പണം നല്‍കാനുള്ള പറവൂര്‍ കൗണ്‍സില്‍ തീരുമാനം റദ്ദാക്കിയത് നിലനില്‍ക്കില്ല എന്ന് സെക്രട്ടറി അറിയിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഭീഷണി. വി ഡി സതീശന്‍ സെക്രട്ടറിയെ രണ്ട് തവണ വിളിച്ച് ഭീഷണിപ്പെടുത്തി. അതേസമയം പറവൂർ നഗരസഭ സെക്രട്ടറിയേയും അകൗണ്ടന്‍റിനെയും പറവൂർ ചെയർപേഴ്സണും കോൺഗ്രസ് കൗൺസിലർമാരും തടഞ്ഞു വച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here