ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് വി ഡി സതീശൻ

കെ ഫോൺ ഹർജിയിൽ ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്തരല്ല എന്നായിരുന്നു വിവാദപരാമർശം. സത്യവാങ്മൂലത്തിലൂടെയാണ് പരാമർശം പിൻവലിക്കുന്നുവെന്ന് വി ഡി സതീശൻ അറിയിച്ചത്.

Also Read: ഉത്തരാഖണ്ഡില്‍ ലിവിംഗ് റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും; അല്ലെങ്കില്‍ 6 മാസത്തെ തടവ് ശിക്ഷ

കെ ഫോണിനെതിരെ നൽകിയ ഹർജി പബ്ലിക് താത്പര്യത്തിനാണോ അതോ പബ്ലിസിറ്റി താത്പര്യത്തിനാണോ എന്ന് ഹൈക്കോടതി പരിഹസിച്ചതിനു പിന്നാലെയാണ് ലോകായുക്തയ്‌ക്കെതിരെയുള്ള പരാമർശം പിൻവലിച്ചത്. കെ-ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫെബ്രുവരി 29 ന് പരിഗണിക്കാനിരിക്കുകയാണ്.

Also Read: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം 8 ന് ദില്ലിയിൽ; ഐക്യദാർഢ്യവുമായി തമിഴ്‌നാടും കർണാടകവും

കോടതിയുടെ നിർദേശം മാനിച്ച് പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News