”ഫ്രോഡ് രാഷ്‌ട്രീയമാണ് വിഡി സതീശന്‍റേത്, അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കുന്നു, സ്‌ത്രീക‍ളെ അപമാനിക്കുന്നു, ഇതാണ് പ്രതിപക്ഷ നേതാവിന്‍റെ രാഷ്‌ട്രീയ പ്രവര്‍ത്തനം”: ഇപി ജയരാജന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഫ്രോഡ് രാഷ്‌ട്രീയമാണ് വിഡി സതീശന്‍റേത്, അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കുന്നു, സ്‌ത്രീക‍ളെ അപമാനിക്കുന്നു, ഇതാണ് പ്രതിപക്ഷ നേതാവിന്‍റെ രാഷ്‌ട്രീയ പ്രവർത്തനമെന്നും അദ്ദേഹം തുറന്നടിച്ചു. വീട് നിർമിച്ചു നൽകാൻ വിദേശത്ത് പോയി പണം പിരിച്ചയാളാണ് വി ഡി സതീശൻ. ആ പണം കൊണ്ട് പക്ഷെ വീടുകൾ ഒന്നും നിർമിച്ചിട്ടില്ല. പുനർജനിയുടെ പേരിൽ പിരിച്ച പണം സതീശൻ എന്ത് ചെയ്തു. നിയമസഭയിൽ ആരോപണം വന്നിട്ടും വിഡി സതീശൻ മറുപടി നൽകിയില്ല.

Also Read: ഇലക്ടറൽ ബോണ്ട് എന്ന കൊടിയ കുംഭകോണത്തെ പോലെ പലതിനെയും ചെറുക്കാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പ്: എ വിജയരാഘവൻ

വിഡി സതീശൻ ദില്ലിയിൽ ബിജെപിയുമായി ചർച്ച നടത്തിയ ആളാണ്. കേരളത്തിൽ ബിജെപി കോൺഗ്രസ് കൂട്ടുകെട്ടാണുള്ളത്. വിഡിക്കെതിരെ ഇ ഡി എന്താ അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. എന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തലവച്ച് പ്രചരിപ്പിച്ചത് വിഡി സതീശനാണ്. കഴിഞ്ഞ ദിവസം എൻറെ ഭാര്യയുടെ തല വെട്ടിമാറ്റി ഫോട്ടോവച്ച് വീണ്ടും പ്രചരിപ്പിച്ചു. ഇതാണ് സതീശന്റെ രാഷ്ട്രീയം. ഈ വൃത്തികെട്ട രാഷ്ട്രീയം കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ. പുതിയ ഫോട്ടോ പ്രചരിക്കുന്നതിൽ തന്റെ ഭാര്യ പോലീസിൽ പരാതി നൽകി. ഇങ്ങനെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായത് കേരളത്തിൻറെ കഷ്ടകാലമാണെന്നും അദ്ദേഹം വിമർശിച്ചു.

Also Read: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News