മന്ത്രിയുടെ പദവിയുള്ള പ്രതിപക്ഷ നേതാവാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്: ഗോവിന്ദൻ മാസ്റ്റർ

മന്ത്രിയുടെ പദവിയുള്ള പ്രതിപക്ഷ നേതാവാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പദവിക്കനുസരിച്ചല്ല വി ഡി സതീശൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഭാവിയിൽ കാണിച്ച് തരാമെന്നാണ് ഇപ്പോൾ വി ഡി സതീശൻ പറയുന്നത്. അടിക്കും ഇടിക്കും എന്നൊക്കെയാണ് നേരത്തെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ്; സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചു വിടാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് വി ഡി സതീശനാണ്. കേസിൽ ഒന്നാം പ്രതി വിഡി സതീശനാണ്. കേസ് അതിൻ്റേതായ രീതിയിൽ മുന്നോട്ടു പോവും. വിചാരണ സദസ് നടത്തുമെന്ന് പറഞ്ഞു. എവിടെ നടത്തിയെന്ന് കോൺഗ്രസ് പറയണം. കോൺഗ്രസിന് ആളെക്കൂട്ടി സമരം നടത്താൻ പറ്റില്ല.

Also Read: പ്രക്ഷോഭം നടത്തിയാൽ അറസ്റ്റ് നേരിടാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് ആർജവം വേണം: ഗോവിന്ദൻ മാസ്റ്റർ

സംഘപരിവാറിൻ്റെ വർഗ്ഗീയ രാഷ്ട്രീയ അജണ്ട വെച്ചുള്ള രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസ് എങ്ങിനെ പങ്കെടുക്കും. ഇന്ത്യ മുന്നണിയെ നയിക്കുന്ന തങ്ങളാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ജനങ്ങൾ ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വർഗ്ഗീയതക്കെതിരെ മൃദു ഹിന്ദുത്വ നിലപാട് വെച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News