എൽഡിഎഫിന് തുടർഭരണം ലഭിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് സതീശനുണ്ടാകില്ല: പി എ മുഹമ്മദ് റിയാസ്

എൽഡിഎഫിന് തുടർഭരണം ലഭിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് വി ഡി സതീശനുണ്ടാകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ നടത്തിയ ഷൂ ഏറിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവഹേളിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തതാണ് ഇത്തരം പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നവകേരള യാത്രയ്ക്ക് നേരെ നടന്ന ഷൂ ഏറ്; വലതുപക്ഷത്തിന്റെ അധ:പതനത്തിന്റെ ആഴം തെളിയിക്കുന്ന സംഭവം: എ. വിജയരാഘവന്‍

2016 ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി കൊണ്ട് വന്നു. 2021 ൽ തുടർഭരണം ലഭിച്ചപ്പോൾ വി ഡി സതീശനെയാണ് കോൺഗ്രസ് പ്രതിപക്ഷ നേതാവായി കൊണ്ട് വന്നത്. ഇത്തരം ഗുണ്ടായിസങ്ങൾക്കാണ് വി ഡി സതീശൻ നേതൃത്വം നൽകുന്നതെങ്കിൽ 2026 ലും ഇടതുപക്ഷസർക്കാർ അധികാരത്തിൽ വരുമ്പോൾ മറ്റൊരാളെ പ്രതിപക്ഷ നേതാവായി നിയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണ്: ഗോവിന്ദൻ മാസ്റ്റർ

നവകേരള സദസ്സിലേക്ക് പോയ വാഹനത്തിന് നേരെയാണ് വൈകിട്ട് ഷൂ ഏറ് ഉണ്ടായത്. യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ കൂട്ടമായി ഷൂ ഏറ് നടത്തുകയായിരുന്നു. ഇതിനെതിരെ പല രാഷ്ട്രീയ നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News