മംഗലപുരം സമ്മേളനം നടന്നത് നടപടി ക്രമം അനുസരിച്ച്; വി ജോയ്

v joy

മംഗലപുരം സമ്മേളനം നടന്നത് നടപടി ക്രമം അനുസരിച്ചെന്ന് ജില്ലാ സെക്രട്ടറി വി ജോയ്. മധു പറഞ്ഞ കാര്യങ്ങൾ അവാസ്തവമാണെന്നും ഉപരി കമ്മറ്റികളും ആയി ആലോചിച്ച് മധുവിന്റെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“നാളെയോടുകൂടി എല്ലാ സമ്മേളനങ്ങളും പൂർത്തിയാകും.മംഗലപുരം സമ്മേളനം സമാധാനപരമായി പൂർത്തിയാക്കിയതാണ്.മധു പറഞ്ഞ കാര്യങ്ങൾ ആവാസ്തവമാണ്.ഉപരി കമ്മറ്റികളും ആയി ആലോചിച്ച് മധുവിന്റെ വിഷയത്തിൽ തീരുമാനമെടുക്കും.പുറത്താക്കുന്ന കാര്യങ്ങളിൽ അടക്കം തീരുമാനം പിന്നീട് സ്വീകരിക്കും”- വി ജോയ് പറഞ്ഞു.

ALSO READ; ‘വടക്കൻ മേഖലയിൽ ജാഗ്രത വേണം’; മന്ത്രി കെ രാജൻ

ഒരു പേര് കൂടി സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരുന്നുവെന്നും ജലീലിന് ഭൂരിപക്ഷം ഉണ്ടായതോടെയാണ് അദ്ദേഹത്തെ സെക്രട്ടറിയാക്കിയത് എന്നും ജോയ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News