‘ഏതെങ്കിലും സംഘടനയുടെ ഭാരവാഹി ആയിരുന്നോ പ്രതിപക്ഷനേതാവ് ? വി ഡി സതീശന്‍ പെരുമാറുന്നത് പക്വതയില്ലാതെ’: വി ജോയ് എംഎല്‍എ

പ്രതിപക്ഷത്തിന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ വിഷയ ദാരിദ്ര്യമെന്ന് വി ജോയ് എംഎല്‍എ. മാധ്യമങ്ങള്‍ പടച്ചുവിട്ട കാര്യങ്ങളാണ് പ്രമേയ അവതാരകന്‍ ഉന്നയിച്ചത്. എം കെ മുനീറിന്റെ പുതിയ പദ്ധതിയില്‍ സ്വര്‍ണക്കടത്തുകാര്‍ ഉള്ളത് ലീഗുകാര്‍ അറിഞ്ഞിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ കുത്തി മറച്ച് ഒരു സംഘടനയുടെയും ഭാരവാഹിയാകാതെ പ്രതിപക്ഷ നേതാവായ ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു സംഘടനയുടെ ഭാരവാഹി ആയിരുന്നോ പ്രതിപക്ഷനേതാവെന്നും വി ജോയ് ചോദിച്ചു.

Also Read : ‘പിണറായി വിജയനെ ഇല്ലാതാക്കി ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട’: കെ വി സുമേഷ് എം എല്‍ എ

ആര്‍എസ്എസ് നേതാവിനെ ഡിജിപിയെ കാണിക്കാന്‍ കൊണ്ടുപോയത് ആരാണെന്ന കാര്യം ചര്‍ച്ചചെയ്യുമോ എന്ന് ചോദിച്ച വി ജോയ് എത്ര പീഡങ്ങളാണ് പിണറായി വിജയന്‍ നേരിട്ടതെന്നും ചോദിച്ചു. എം ജി കൊളേജിലെ അക്രമത്തിലെ ആര്‍എസ് എസ് എസ് പ്രവര്‍ത്തകന്റെ കേസ് പിന്‍വലിച്ചത് പാലോട് രവിയുടെ അടിസ്ഥാനത്തിലാണെന്നും ജോയ് എംഎല്‍എ ചൂണ്ടിക്കാട്ടി.

ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ കുനിഞ്ഞുനിന്ന വി ഡി സതീശന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ വി ജോയ് പ്രതിപക്ഷ നേതാവ് പെരുമാറുന്നത് പക്വതയില്ലാതെയാണെന്നും ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ പിണറായി വിജയനെ കുറിച്ചുള്ള പരാമര്‍ശവും വി ജോയ് സഭയില്‍ വായിച്ചു.

തന്നെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കിയത് പിണറായി വിജയനായിരുന്നു എന്ന ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ പരാമര്‍ശമാണ് വി ജോയ് സഭയില്‍ വായിച്ചത്. പിണറായി വിജയന്‍ ആരാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രത്യേക ജനുസ്സ് ആണെന്നും വി ജോയ് എംഎല്‍എ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News