വി ജോയിയെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുമ്പോള്‍, ഒരു അപൂര്‍വ ഖ്യാതി കൂടിയാണ് ഈ അമ്പത്തിയാറുക്കാരനെ തേടിയെത്തുന്നത്. പഞ്ചായത്ത് മുതല്‍ നിയമസഭ വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു എന്നുള്ളതാണ് വി ജോയിയുടെ പ്രത്യേകത.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് ജനവിധി തേടുന്നതോടുകൂടി മറ്റൊരു ചരിത്രം കൂടിയാകും വി ജോയ് സൃഷ്ടിക്കുക. ഇതുവരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു എന്നുള്ളതാണ് ജനപ്രിയനായ വി ജോയിലുള്ള മറ്റൊരു പ്രത്യേകത.
തെരഞ്ഞെടുപ്പ് തോല്‍വി അറിയാത്ത വി. ജോയി
ആദ്യ അങ്കം അഴൂര്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു, ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിക്കുകയും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു. രണ്ടാം വട്ടവും അഴൂരില്‍ വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ച് പ്രസിഡന്റായി. 2 015 ല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ല പഞ്ചായത്തംഗമായിരിക്കെ 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വര്‍ക്കല കഹാറിനെ പരാജയപ്പെടുത്താന്‍ സിപിഎം നിയോഗിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 2,386 വോട്ടിന് വിജയിച്ചകൊണ്ട് യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം പിടിച്ചെടുത്തു. 2021 -ല്‍ വര്‍ക്കലയില്‍ 17,821 വോട്ടിന്റെ മികച്ച വിജയം കൈവരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് വി ജോയി ഇറങ്ങുമ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറയുന്നതും ആ ജനപ്രിയതയിലുള്ള വിശ്വാസം കൊണ്ടാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here