വെട്ടൂരിലെ സിപിഐഎം പ്രവർത്തകന്റെ മരണം; ലഹരി മാഫിയ സംഘത്തിന്റെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് വി ജോയ് എംഎൽഎ

V Joy

വർക്കല വെട്ടൂരിൽ പെരുമം പാർട്ടി ബ്രാഞ്ച് അംഗം ഷാജഹാനെ ലഹരി മാഫിയ സംഘം വെട്ടി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് വി ജോയ് എംഎൽഎ. ലഹരി മാഫിയ സംഘത്തിന്റെ രാഷ്ട്രീയ ബന്ധം പൊലീസ് അന്വേഷിക്കണമെന്നും ഇത്തരക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ കൂടി വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി ആറംഗസംഘത്തിൻ്റെ ആക്രമണത്തിലാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. തീരദേശ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും ചേര്‍ന്ന് വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിലുള്ള വൈരാഗ്യം കാരണം ലഹരി മാഫിയ സംഘം കഴിഞ്ഞദിവസം ഷാജഹാന്റെ ബന്ധുവായ മത്സ്യ തൊഴിലാളിയെ മര്‍ദ്ദിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നത്.

ALSO READ; വയനാട്ടില്‍ 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎ പിടികൂടി

സംഭവത്തില്‍ വെട്ടൂര്‍ ആശാ മുക്ക് സ്വദേശിയായ ജാസിം താഴെ വെട്ടൂര്‍ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, ആഷിര്‍ എന്നിവരെ പ്രതികളാക്കി വര്‍ക്കല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചാം പ്രതിയായ ആഷിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെക്കായിയുള്ള അന്വേഷണവും ഊര്‍ജ്ജപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News