വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയത് വഞ്ചിയൂരിലെ പ്രധാന റോഡ് അടച്ചല്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്തായുളള ബൈപാസ് റോഡിലാണ് സ്റ്റേജ് നിര്‍മ്മിച്ചതെന്നും, എന്നാല്‍ സ്റ്റേജ് അവിടെ നിര്‍മിക്കേണ്ടതില്ലായിരുന്നുവെന്നാണ് പാര്‍ട്ടി നിലപാടെന്നും വി ജോയ് പറഞ്ഞു.
Also Read : രാജ്യത്തെ ഏറ്റവും മികച്ച സൈബര്‍ വിഭാഗം; തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം
വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയത് വഞ്ചിയൂരിലെ പ്രധാന റോഡ് അടച്ചായിരുന്നു എന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയതിനാല്‍ വഞ്ചിയൂരിലെ പ്രധാന റോഡ് അടച്ചുവെന്നും അത് ഗതാഗതത്തെ ബാധിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
പല മാധ്യങ്ങളും അത്തരത്തില്‍ വാര്‍ത്ത നല്‍കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മാധ്യമങ്ങളോട് മറുപടി നല്‍കുകയായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here