അക്രമം നടത്തുന്ന ഗുണ്ടാസംഘത്തിന് നേരെ കോൺഗ്രസ് നടപടി സ്വീകരിക്കണം: വി ജോയ്

അക്രമം നടത്തുന്ന ഗുണ്ടാസംഘത്തിന് നേരെ കോൺഗ്രസ് നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. പരിക്കേറ്റവരെ വി ജോയ് ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. അഫ്സൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ നിലവിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. തലയ്ക്ക് കാര്യമായ ക്ഷതം ഏറ്റു, ആന്തരികാവയവങ്ങൾക്കും കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്.

Also Read: അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

നിലവിൽ ഒരു ശസ്ത്രക്രിയ അഫ്സലിനെ പൂർത്തിയായിട്ടുണ്ട്, ഇനിയും ശസ്ത്രക്രിയകൾ അഫ്സലിന് ആവശ്യമാണ്. മറ്റുള്ളവർക്കും കാര്യമായ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി കേസുകളിലെ ഒന്നാം പ്രതിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുഹൈൽ. നവ കേരള സദസ്സ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിൽ നേരെ ചെരിപ്പൂരി എറിഞ്ഞയാളാണ് സുഹൈൽ. ലഹരി മരുന്നടക്കം നൽകി വിദ്യാർത്ഥികളെ കൊണ്ടു നടക്കുകയാണ് കൊട്ടേഷൻ സംഘം.

Also Read: “സംസ്ഥാനത്ത് കാലാവസ്ഥാ അധിഷ്ഠിത ഇൻഷുറൻസ് നടപ്പാക്കുന്നുണ്ട്; 27 ഇനങ്ങൾക്കായി പദ്ധതി വ്യാപിപ്പിച്ചു…”: കൃഷിമന്ത്രി പി പ്രസാദ്

സംഭവത്തിൽ കോൺഗ്രസോ യൂത്ത് കോൺഗ്രസോ ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടില്ല. കോൺഗ്രസ് നേതൃത്വം ഈ ഗുണ്ടാ സംഘത്തിന് നേരെ പരസ്യമായ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ കോൺഗ്രസിന് തന്നെ പ്രശ്നമാകുമെന്നും വി ജോയ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ പിന്തുണയോടെയാണ് അക്രമം നടന്നതെന്നും, ഇത്തരം അക്രമങ്ങൾ യൂത്ത് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News