ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

v k praaksh

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പൊലീസിന്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിട്ടു. കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ALSO READ; ജോലി സമ്മർദത്തെ തുടർന്നുള്ള മരണം: ഇവൈ കമ്പനി അധികൃതകർ അന്ന സെബാസ്റ്റ്യൻ്റെ വീട്ടിലെത്തി

കൊല്ലം പള്ളിത്തോട്ടം പൊലീസാണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി വി.കെ പ്രകാശ് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങിയത്.

ALSO READ; എറണാകുളത്ത് 9.18 കോടിയുടെ 15 വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; മന്ത്രി വീണാ ജോര്‍ജ് വെള്ളിയാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും

2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു വികെ പ്രകാശിനെതിരെ യുവതി പരാതി നൽകിയത്. പിന്നീട് ഫോണിൽ വിളിച്ച് സംഭവിച്ച കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും പണം നൽകിയെന്നും യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News