മരിച്ചു പോയ നേതാക്കളുടെ ഭാര്യമാരെയാണ് കോട്ടയം കുഞ്ഞച്ചന്മാർ അധിക്ഷേപിക്കുന്നത് തുടർന്നാൽ ഡി വൈ എഫ് ഐ നോക്കിനിൽക്കില്ല: വി കെ സനോജ്

മരിച്ചു പോയ നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിക്കുന്നത് കോട്ടയം കുഞ്ഞച്ചന്മാർ തുടർന്നാൽ ഡി വൈ എഫ് ഐ നോക്കിനിൽക്കില്ലെന്ന് വി കെ സനോജ്. കോട്ടയം കുഞ്ഞച്ചൻമാരുടെ രക്ഷാധികാരികളായി കോൺഗ്രസ്സ് നേതൃത്വം മാറുന്നുവെന്നും, കോൺഗ്രസ്സുകാർ ഫേക്ക് ഐഡികളുണ്ടാക്കി സ്ത്രീകളെ അപമാനിക്കുന്നുവെന്നും വി കെ സനോജ് പറഞ്ഞു.

ALSO READ: ‘കെ എം ഷാജിയുടേത് ഫ്യൂഡല്‍ മാടമ്പിത്തരം’: മന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപത്തിൽ കെ എം ഷാജിക്കെതിരേ വനിത കമ്മിഷന്‍ കേസെടുത്തു

‘മരിച്ചു പോയ പാർട്ടി നേതാക്കളുടെ ഭാര്യമാരെയാണ് അധിക്ഷേപിക്കുന്നത്. ഇത് തുടർന്നാൽ ഡി വൈ എഫ്ഐ നോക്കിനിൽക്കാൻ തയ്യാറല്ല. ശക്തമായി പ്രതികരിക്കും. അശ്ലീലം പറയുന്നത് വച്ചു പൊറുപ്പിക്കില്ല. പിടിയിലായ പ്രതിക്ക് ജാമ്യം ഏർപ്പാടാക്കിയത് കോൺഗ്രസ്സ് നേതൃത്വമാണ്. ഏഷ്യാനെറ്റ് പ്രതിയെ ഡിവൈഎഫ്ഐ ആയി ചിത്രീകരിക്കാനാണ് ശ്രമിച്ചത്’, വി കെ സനോജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News