യൂത്ത് കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹ കുറ്റം, വ്യാജ ഐ ഡി കാർഡിൽ നടന്നത് സംഘടിത രാഷ്ട്രീയ ഗൂഢാലോചന; വി കെ സനോജ്

വ്യാജ ഐ ഡി കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹ കുറ്റമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടി ഉപയോഗിക്കാൻ വേണ്ടിയാണ് ഈ ഐഡി കാർഡ് നിർമ്മിച്ചതെന്നും, കോൺഗ്രസ് നേതൃത്വത്തിൽ നടന്നിട്ടുള്ള സംഘടിത രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിറകിലെന്നും വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: മറ്റു നടന്മാരെ പോലെ സുരക്ഷിതനാവാൻ ശ്രമിക്കുന്നില്ല, പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ തയാറാകുന്നു; മമ്മൂട്ടിയെ കുറിച്ച് ജ്യോതിക

‘യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ച സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ അബി വിക്രം, ബിനിൽ ബിനു, ഫെന്നി,വികാസ് കൃഷ്ണ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലാവുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയുമാണ്. അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ്. രാഹുൽ മാങ്കൂട്ടത്തിന് വേണ്ടിയാണ് ഈ സംഘം ലക്ഷക്കണക്കിന് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ഈ വ്യാജ കാർഡുകൾ ഇനിയും പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും എന്നത് ആശങ്കാജനകമാണ്’, വി കെ സനോജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ അറസ്റ്റിലായവരുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് വികെ സനോജ് മുൻപ് പ്രതികരിച്ചിരുന്നു. കേസില്‍ നിന്നും രക്ഷപ്പെടാനാണ് യൂത്ത് കോണ്‍ഗ്രസ് ചില കലാപരിപാടികള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചതില്‍ പങ്കുണ്ടെന്നും വി കെ സനോജ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News