ബിജെപി ഇനി ‘ബോണ്ട് ജനതാ പാർട്ടി’, ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ നരേന്ദ്രമോദി ‘അഴിമതിയുടെ യുഗപുരുഷൻ’: വി കെ സനോജ്

തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാജ്യം വിറ്റ്, ജനതയുടെ ജീവൻ പണയപ്പെടുത്തി ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തിയ ബിജെപി ഇപ്പോൾ ബോണ്ട് ജനതാ പാർട്ടി ആയിരിക്കുകയാണെന്ന് വി കെ സനോജ് പറഞ്ഞു. ഇന്നേ വരെ ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ നരേന്ദ്രമോദി ‘അഴിമതിയുടെ യുഗപുരുഷൻ’ ആണെന്ന കാര്യം വെളിച്ചത്തായിരിക്കുന്നുവെന്നും, വൻ പദ്ധതികൾക്ക് ടെൻഡർ ലഭിച്ച കമ്പനികളിൽ നിന്ന് കോഴയായി വേറെയും കോടികൾ കേന്ദ്രം വാങ്ങിയിട്ടുണ്ടെന്നും വി കെ സനോജ് വിമർശിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സനോജിന്റെ വിമർശനം.

വി കെ സനോജിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യം

പുറത്തുവന്ന വിവരങ്ങൾ വെച്ച് നോക്കിയാൽ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട് വഴി നടന്നിട്ടുള്ളത്. ഇതുവഴി വിവിധ രാഷ്ട്രീയപാർട്ടികൾ വാങ്ങിയിട്ടുള്ള ബോണ്ടുകളുടെ പകുതിയോളം ബിജെപിക്കാണ് കിട്ടിയിട്ടുള്ളത്. 6060.50 കോടി രൂപ. നമ്മുടെ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വിറ്റതിന് കിട്ടിയ കൈക്കൂലിയാണ് ഈ കോടികൾ. കള്ളപ്പണം തിരിച്ചുകൊണ്ടു വരുമെന്ന് ഗ്യാരണ്ടി നൽകി 2014 ൽ അധികാരത്തിൽ വന്ന മോദി ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയിട്ടുള്ളത് കള്ളപ്പണം വെളുപ്പിച്ചതിന് അന്വേഷണം നേരിടുന്ന കമ്പനികളിൽ നിന്നാണ്. ഇതിൽ സാന്തിയാഗോ മാർട്ടിന്റെ കമ്പനി മാത്രം നൽകിയത് 1368 കോടി രൂപയാണ്.

ALSO READ: ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്കയില്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ട്

ഇ.ഡി. റെയ്ഡിന് തൊട്ടുപിന്നാലെയാണ് ഈ കമ്പനികൾ സംഭാവന നൽകിയിട്ടുള്ളത് എന്നത്, എന്ത് ഉദ്ദിഷ്ടകാര്യസാധ്യത്തിന്റെ ഉപകാരസ്മരണയാണ് ഇത് എന്ന് വെളിവാക്കുന്നുണ്ട്. കോവിഡ് വാക്സിന് സർക്കാർ അനുമതി ലഭിച്ച ഭാരത് ബയോടെക് ഉൾപ്പെടെയുള്ള 30 മരുന്നു കമ്പനികളിൽ നിന്ന് 900 കോടി രൂപ ബോണ്ടായി വാങ്ങിക്കൂട്ടി. വൻ പദ്ധതികൾക്ക് ടെൻഡർ ലഭിച്ച കമ്പനികളിൽ നിന്ന് കോഴയായി വാങ്ങിയ കോടികൾ വേറെ. ഇങ്ങനെ രാജ്യത്തെ വിറ്റ്, ജനതയുടെ ജീവൻ പണയപ്പെടുത്തി ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തിയ ബിജെപി ബോണ്ട് ജനതാ പാർട്ടി ആയിരിക്കുകയാണ്. ഇന്നേ വരെ ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ നരേന്ദ്രമോദി ‘അഴിമതിയുടെ യുഗപുരുഷൻ’ ആണെന്ന കാര്യം വെളിച്ചത്തായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News