അൻവറിൻ്റെ കളി ഇടതുപക്ഷത്തെ ചാരിനിന്ന് വേണ്ട; അൻവർ ഇടതുപക്ഷത്തെ വെല്ലുവിളിക്കാനായിട്ടില്ല: വി കെ സനോജ്

VK Sanoj

അൻവർ ഇടതുപക്ഷത്തെ വെല്ലുവിളിക്കാനായിട്ടില്ലെന്നും അൻവറിന്റെ കളി ഇടതുപക്ഷത്തെ ചാരിനിന്ന് വേണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും എന്നാണ് അൻവർ പറയുന്നത്. മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നതാണ് അൻവറിൻ്റെ പ്രതികരണങ്ങൾ. ഭീഷണിയാണ് അൻവറിൻ്റെ ഭാഗത്ത് നിന്നുണ്ടാക്കുന്നത്. അൻവറിന് പല അജണ്ടകളും ഉണ്ട്.

Also Read: ഗവൺമെൻ്റിനെയും പാർട്ടിയെയും തകർക്കാനിറങ്ങിയ കോടാലിക്കൈ ആണ് അൻവർ: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്

പൊലീസ് സ്വർണ്ണം പിടിക്കുന്നതിന് അൻവറിന് എന്താണ് അസ്വസ്ഥത. പാരമ്പര്യം പറഞ്ഞാണ് അൻവർ മേനി നടിക്കുന്നത്. പാരമ്പര്യമെല്ലാം കയ്യിൽ വച്ചാൽ മതി. റിയാസിനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. മറുനാടൻ മലയാളിയെക്കാൾ തരംതാണ ഭാഷയിലാണ് അൻവർ സംസാരിക്കുന്നത്. വ്യാജ ആരോപണങ്ങളുടെ തേരാളിയാണ് അൻവർ. അൻവറിനെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News