‘വർഗ്ഗീയ പ്രചാരണം നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്‌തു’, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് വി കെ സനോജ്

കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് വികെ സനോജ് രംഗത്ത്. രാഷ്ട്രീയം പറഞ്ഞ് വടകരയിൽ ജയിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി ശൈലജ ടീച്ചറെ ചെളി വാരിയെറിയാൻ ഇറക്കിയതാണ് ഈ യൂത്തനെയെന്ന് വികെ സനോജ് വിമർശിച്ചു. ലൈംഗികാധിക്ഷേപവും വർഗ്ഗീയ പ്രചാരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ടെന്നും, വ്യാജതിരിച്ചറിയൽ കാർഡ് അച്ചടിച്ച് പ്രസിഡന്റായ ഇവൻ്റയൊക്കെ സർട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചർക്ക്. എടുത്തോണ്ട് പോടാ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സനോജ് പറഞ്ഞു.

ALSO READ: ‘ദുഷ്പ്രചാരണങ്ങൾ നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു’, വിഷലിപ്‌ത വാക്കുകൾക്ക് പിറകിൽ ഇന്നലെ മുളച്ച മാങ്കൂട്ടങ്ങൾ: ഷാഫിക്കും രാഹുലിനുമെതിരെ പി ജയരാജൻ

പി ജയരാജനും രാഹുലിനും ഷാഫിക്കുമെതിരെ ഫേസ്ബുക് വഴി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തിയിട്ട് ഷാഫി പറമ്പിൽ ഇപ്പോൾ ഹരിശ്ചന്ദ്രൻ ചമയുന്നുവെന്ന് ജയരാജൻ പറഞ്ഞു. വിഷലിപ്‌തമായ വാക്കുകൾക്ക് പിറകിൽ ഇന്നലെ മുളച്ച മാങ്കൂട്ടങ്ങളാണെന്നും, എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാൻ നിങ്ങൾക്കാകില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പി ജയരാജൻ കുറിച്ചു.

ALSO READ: ‘ഈ രോഗം ഒരു ശാപമല്ല നിമിത്തം മാത്രം’, ക്യാൻസറിൽ നിന്നും ജീവിതത്തിന്റെ പുതിയ സ്വപ്നങ്ങളിലേക്ക് നടന്ന നാളുകളെ കുറിച്ച് മനീഷ കൊയ്‌രാള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News